വിമാനാപകടം ;പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.

 

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് ലാന്റിങ്ങിനിടെ തെന്നിമാറി രണ്ടായി മുറിഞ്ഞു. അപകടകാരണം കനത്ത മഴ. അപകടത്തില്‍ പൈറ്റ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
പൈറ്റ് ദീപക് വസന്ത്, കോഴിക്കോട് സ്വദേശികളായ ഷറഫുദിന്‍,രാജീവ് എന്നിവരാണ് മരിച്ചത് . ദുബായില്‍ വന്ദേഭാരത് മിഷന്‍ പദ്ധതി ഭാഗമായി എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചത്.191 യാത്രക്കാരും ആറ് ജിവനക്കാരുമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ടു പോകുന്നുണ്ട്‌നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച കാര്യങ്ങള്‍ ടെലിഫോണില്‍ സംസാരിച്ചു.