മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വസതിയിലെ മണ്ണും ആയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഉപയോഗിക്കും. ക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണ്ണ് കൊണ്ട് വരണമെന്ന് വിശ്വാസികളോട് രാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷിത്ത് അടല്‍ ബിഹാരി വാജ്പേയിയുടെ വീട്ടിലെ മണ്ണ് ക്ഷേത്ര നിര്‍മാണത്തിനായി നല്‍കാന്‍ തീരുമാനിച്ചത്.
ആഗ്രയിലെ ശ്രീ മഹാവീര്‍ ദിഗാംബര്‍ ജെയിന്‍ ക്ഷേത്രത്തില്‍ നിന്ന് മണ്ണ് നിറച്ച ഒരു കലശം മേയര്‍ നവീന്‍ ജെയിന്‍ ഇന്ന് വിശ്വ ഹിന്ദു പരിഷത്തിന് കൈമാറി. അടല്‍ ബിഹാരി വാജ്പേയിയുടെ ഗ്രാമമായ ബതേശ്വറില്‍ നിന്നുളള മണ്ണും അയോദ്ധ്യയിലേക്ക് കൊണ്ട് പോകുമെന്ന് വി.എച്ച.പി.യുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ആഷീഷ് ആര്യ പറഞ്ഞു.തങ്ങളുടെ ഗ്രാമത്തിലെ മണ്ണ് ചരിത്രപരമായ രാമക്ഷേത്രത്തിന്റെ ഭാഗമാകുന്നത് ബതേശ്വര്‍ ജനതയ്ക്ക് അഭിമാനകരമായ കാര്യമാണെന്ന് വാജ്പേയിയുടെ അനന്തരവനായ രാകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തും. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഹൈന്ദവ പുരോഹിതര്‍ എന്നിവര്‍ ചടങ്ങില്‍ ഭാഗമാകും. കൊവിഡ് ഭീതി നിലനില്‍ക്കുകന്നതിനാല്‍ പരിപാടിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.