ലോറിയുടെ ഒറിജിനലിനെ വെല്ലും ; ദേവാനന്ദിന്റെ ഈ ലോറിയും……

sunday special
Rajan s.
[email protected]

ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെടുത്തത് ഓരോ വാഹനങ്ങനങ്ങളാണ്. എന്നാല്‍ ലോറി ഭ്രാന്തന്മാര്‍ക്കിടയില്‍ കേരള ലോറി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ലോറിയുടെ സൗന്ദര്യം അല്പം പോലും ചോരാതെ നിര്‍മ്മിച്ചിരിക്കുകയാണിവിടെ. ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനി ലോറിയുടെ അതേ മാതൃകയിലാണ് നിര്‍മ്മാണം. തമ്പലക്കാട് പുത്തേട്ട് വീട്ടില്‍ ജഗദീശന്‍ / ശോഭ ദമ്പതികളുടെ മകന്‍ ദേവാനന്ദാണ് കൈവിരുതിന്റെ വര്‍ണ്ണ വിസ്മയം തീര്‍ത്തിരിക്കുന്നത്.

കടയില്‍ നിന്നും വാങ്ങുന്ന ഫോംഷീറ്റില്‍ നിര്‍മ്മിക്കുന്ന ലോറിക്ക് എല്‍ ഇ ഡി ലൈറ്റ്, അക്കിര്‍ലിക്ക് പെയ്ന്റ്, ഇനാമല്‍ പെയ്ന്റ് എന്നിവ ഉപയോഗിച്ച് ഈ ലോറി നിര്‍മ്മിക്കാന്‍ ഒരു മാസത്തെ കഠിന പ്രയത്‌നമാണ് ലോറി നിര്‍മ്മാണം വിജയത്തിലെത്തിച്ചത്.   ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ ലോറി തടിയുമായി വരുന്നുവെന്ന് തോന്നിപ്പിക്കുന്നതാണ് ഈ നിര്‍മ്മാണം. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് ശാസ്ത്ര മേളയില്‍ പങ്കെടുത്ത് ഇത്തരത്തിലുള്ള മാതൃക നിര്‍മ്മാണത്തിന് സര്‍ട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും നിരവധിയാണ്.തമ്പലക്കാട് വേദവ്യാസ സ്‌കൂളിലെ പത്താം വിദ്യാര്‍ത്ഥിയായിരുന്ന ദേവാനന്ദ് ഉന്നത പഠനത്തിനായി സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണ്‍ അഡ്മിഷനായി അപേക്ഷ നല്‍കിരിക്കുകയാണ്. അച്ഛനും അമ്മയും ജേഷ്ഠനായ അമ്പുവും ലോറി നിര്‍മ്മാണത്തിന് ഏറെ സഹായിക്കുന്നതായും ഈ മിടുക്കന്‍ പറഞ്ഞു. ഇതേ മാതൃകയില്‍ ലോറിയടക്കം ഏത് വസ്തുവും ആവശ്യപ്പെടുന്നതനുസരിച്ച് നിര്‍മ്മിക്കാന്‍ ദേവാനന്ദ് തയ്യാറാണ്. ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കാനും, പ്രോത്സാഹനം നല്‍കാനും നിര്‍മ്മിതികള്‍ വാങ്ങാനും നിങ്ങള്‍ക്കും ദേവാനന്ദിനെ വിളിക്കാം. 7356072669 ……..ഇത്തരത്തിലുള്ള വാര്‍ത്തകള്‍ keralabreaking[email protected] നല്‍കാന്‍ whatsapp : 94 46 38 24 09 ..അറിയിക്കാം.