ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.എരുമേലി കൊരട്ടി പാലത്തിനു സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം.എരുമേലിയില്‍ നിന്നും മുണ്ടക്കയത്തേക്ക് പോകുന്ന കാറില്‍ മുണ്ടക്കയത്തു നിന്നും എരുമേലിയിലേക്ക് വരുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു നാട്ടുകാര്‍ പറഞ്ഞു. കാര്‍ ഡ്രൈവറായ ചേനപ്പാടി സ്വദേശിയും തടി വ്യാപാരിയുമായ ആനക്കാട്ടുങ്കല്‍ വിജയനാണ് സാരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
