Connect with us

Hi, what are you looking for?

kerala

ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായി കാറ്ററിംഗ് സര്‍വ്വീസുകാരും പാചക തൊഴിലാളികളും

സംസ്ഥാനത്തെ കോവിഡ് വര്‍ധനവ് മൂലമുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് മറ്റെല്ലാ മേഖലയും പോലെ പ്രതിസന്ധിയിലായി കാറ്ററിംഗ് സര്‍വ്വീസുകാരും പാചക തൊഴിലാളികളും. വിവാഹങ്ങള്‍ക്കും മറ്റു സല്‍കാരങ്ങള്‍ക്കും നിയന്ത്രണം വന്നതോടെ നൂറുകണക്കിന് ആളുകളുടെ വരുമാനമാര്‍ഗമാണ് വഴിമുട്ടിയത്.ചെറുതും വലുതുമായ ഒട്ടേറെ കാറ്ററിംഗ് സ്ഥാപനങ്ങള്‍ ജില്ലയില്‍ ഉണ്ട്. ഇവരുടെ ഏറ്റവും തിരക്കേറിയ സീസണ്‍ കൂടിയാണ് കോവിഡ് മൂലം ഇല്ലാതായത്. പാചകക്കാര്‍ മുതല്‍ സെര്‍വീസ് ജോലിക്കാര്‍ വരെ ഈ കൂട്ടത്തിലുണ്ട്.സീസണ്‍ മുന്നില്‍കണ്ട് വായ്പയെടുത്ത ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങിയ പല സ്ഥാപനങ്ങളും ഇപ്പോള്‍ കടക്കെണിയിലാണ്. തൊഴിലാളികള്‍ക്ക് എങ്ങനെ ശമ്ബളം കൊടുക്കുമെന്ന ആശങ്കയിലാണ് കാറ്ററിംഗ് നടത്തിപ്പുകാര്‍. സീസണ്‍ തീരുന്നതോടെ ഇവരുടെ ഈ വര്‍ഷത്തെ പ്രതീക്ഷകള്‍ക്കും കൂടിയാണ് അന്ത്യമാകുന്നത്.കൂലിപണിയെടുക്കുന്നവര്‍ മുതല്‍ കച്ചവടസ്ഥാപനങ്ങള്‍ വരെ ലോക്ഡൗണ്‍ കാലത്ത് വരുമാനം നിലച്ച് വഴിമുട്ടിയിരിക്കുകയാണ്. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മാത്രം പോരാ ജനജീവിതം സാധാരണഗതിയില്‍ ആയാല്‍ മാത്രമേ ഇവര്‍ക്ക് ഇനി പിടിച്ചു നില്‍ക്കാനാവൂ.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .