ലോകത്ത് കൊവിഡ് ബാധിതര്‍ 1.77 കോടി കടന്നു

 

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരുകോടി 77 ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തി എണ്‍പത്തി രണ്ടായിരം കവിഞ്ഞു. ഒരു കോടി പതിനൊന്ന് ലക്ഷത്തി പതിനാലായിരത്തില്‍ പേര്‍ക്ക് ഇതിനോടകം രോഗമുക്തി നേടാന്‍ കഴിഞ്ഞിട്ടുണ്ട്.