ലൈസന്‍സ് അടക്കം,കോവിഡ് മാനദണ്ഡങ്ങള്‍ നിയമപരമായി പാലിക്കേണ്ട യാതൊരുവിധ നടപടികളും മുന്‍ കരുതലുകളും സ്വീകരിക്കാതെ മൂന്നു ദിവസം ആരംഭിച്ച മത്സ്യ മാര്‍ക്കറ്റ് പഞ്ചായത്ത് പൂട്ടിച്ചു . ഇന്നലെയാണ് സംഭവം . എരുമേലി – മുണ്ടക്കയം റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ച ഹോള്‍ സെയില്‍ മത്സ്യ മാര്‍ക്കറ്റാണ് അടപ്പിച്ചതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് ലൈസന്‍സ് എടുത്തില്ല,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയില്‍ യാതൊരു സുരക്ഷ മുന്‍ കരുതലുകള്‍ എടുത്തില്ല , രാത്രിയും – പകലും സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേര്‍ തടിച്ചു കൂടിയതടക്കം നിരവധി കാര്യങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടി സ്വീകരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു .
മത്സ്യ മാര്‍ക്കറ്റിനെതിരെ എരുമേലി പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും , കോവിഡ് സുരക്ഷ നടപടികള്‍ എടുത്തില്ലെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പ്രസിഡന്റ് പറഞ്ഞു. എരുമേലി പഞ്ചായത്തിലെ മുഴുവന്‍ മത്സ്യ വ്യാപാരികളും ലൈസന്‍സ് എടുക്കുന്നതിനായി ഇന്നും – നാളെ മുക്കൂട്ടുതറയിലുമായി എല്ലാവര്‍ക്കും
നോട്ടീസ് നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി എം എന്‍ വിജയന്‍ പറഞ്ഞു .
