കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കി.എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കിയത്. കേസില്‍ സന്തോഷ് ഈപ്പനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. കേസില്‍ സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.ലൈഫ് മിഷന്‍ അഴിമതിക്കേസിന്റെ മുഖ്യസൂത്രധാരന്‍ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടെന്നറിഞ്ഞുകൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. തന്റെ ഉന്നത സ്വാധീനം ഇടപാടുകള്‍ക്ക് മറയാക്കാന്‍ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.