ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. ഇന്നുവരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് സമയം വീണ്ടും നീട്ടി നല്‍കുന്നത്. എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരുക്കിയ ഹെല്‍പ് ഡെസ്‌ക് വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും അപേക്ഷിക്കുന്നതിന് അവസരമുണ്ട്. പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക.