ലൈഫ് പദ്ധതിയില്‍ നിന്ന് സ്വപ്ന കമ്മിഷനായി ആവശ്യപ്പെട്ടത് നാല് കോടി രൂപ.

ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് കമ്മിഷനായി ആവശ്യപ്പെട്ടത് നാല് കോടി രൂപ. ഇതില്‍ 3.78 കോടിയും കൈമാറിയതായി പദ്ധതിയുടെ നിര്‍മ്മാണച്ചുമതലയുള്ള കൊച്ചി ആസ്ഥാനമായ യൂണിടാക്, കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യെ അറിയിച്ചതായി സൂചനയുണ്ട്. ലൈഫ് പദ്ധതിയില്‍ നിന്ന് തനിക്ക് ഒരു കോടി രൂപ കമ്മിഷനായി ലഭിച്ചുവെന്നും ഈ പണമാണ് ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയതെന്നും സ്വപ്ന നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ബാക്കി കമ്മിഷന്‍ ആര്‍ക്ക് വേണ്ടിയാണെന്ന ചോദ്യം ഉയരുകയാണ്.