കോട്ടയത്ത് ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉടന്‍

 

ഒരു വര്‍ഷത്തിനുള്ളില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് കോട്ടയത്ത് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കി.ഇതിനായി സ്ഥലം അന്വേഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്.മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റാവും ഇത്.കേരളത്തില്‍ അഞ്ചിടത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതില്‍ പ്രധാന ഇടമായിട്ടാണ് കോട്ടയത്തെ കാണുന്നത്.
കോട്ടയം, പത്തനംതിട്ട ജില്ലകളെ ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്ഥാപനത്തില്‍ പാലാ, തിരുവല്ല, ചെങ്ങന്നൂര്‍, അടൂര്‍ പ്രദേശങ്ങളില്‍ നിന്നും ആലപ്പുഴയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ഉള്ളവരും എത്തുമെന്നാണ് പ്രതീക്ഷ.കോവിഡ് മൂലം നാട്ടിലേക്കു മടങ്ങിയ പ്രവാസികളുടെ പ്രാതിനിധ്യം സ്റ്റാഫ് നിയമനത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.