ലഹരിമരുന്ന് ഇടപാടില്‍ ഉള്‍പ്പെട്ട 30 പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി സഞ്ജന ഗല്‍റാണി.

ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ സഞ്ജന ഗല്‍റാണി ലഹരിമരുന്ന് ഇടപാടില്‍ ഉള്‍പ്പെട്ട 30 പ്രമുഖരുടെ പേരുകള്‍ അന്വേഷണസംഘത്തിന് വെളിപ്പെടുത്തി. ചലച്ചിത്രരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിലുള്‍പ്പെടും. രണ്ടുനടിമാരെയും ‘നിംഹാന്‍സി’നുകീഴിലുള്ള വനിതാകേന്ദ്രത്തില്‍ വെവ്വേറെയാണ് ചോദ്യംചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചെന്നും അരൂര്‍ സ്വദേശി നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാര്‍ട്ടികളിലേക്ക് നിയാസ് കേരളത്തില്‍നിന്നാണ് ലഹരിയെത്തിച്ചിരുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഇവര്‍ രഹസ്യമായി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങളും ലഭിച്ചു. ലഹരിമരുന്നുപയോഗത്തില്‍ രണ്ടുനടിമാരും വെളിപ്പെടുത്തിയ പ്രമുഖരുടെ പേരുകള്‍ ഒന്നുതന്നെയാണെന്നും അന്വേഷണസംഘം പറഞ്ഞു. എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും മക്കളും ഉള്‍പ്പെടും. എന്നാല്‍, ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് ആവശ്യമായ തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നടിയെക്കുറിച്ചുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഈ നടിയുടെ വീട്ടില്‍ റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.