എരുമേലി :പഴയിടം പൂതക്കുഴി അമ്പലം ചേനപ്പാടി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പഴയിടം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ മരം നട്ടു പ്രതിഷേധിച്ചു . ഇരുചക്ര യാത്രികര്‍,ഓട്ടോറിക്ഷ യാത്രക്കാര്‍ , ഗ്യാസ്, പാല്‍ വാഹനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത് .
വാര്‍ഡിനെ അവഗണിച്ച പഞ്ചായത്ത് അംഗത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച എരുമേലി വെസ്റ്റ് പഞ്ചായത്ത് സെക്രട്ടറി അര്‍ജുന്‍ പഴയിടത്തിന്റെ നേതൃത്വത്തിലാണ് റോഡില്‍ മരം നട്ട് പ്രതിഷേധിച്ചത് .
പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് വിഷ്ണു പി ആര്‍ , ജനറല്‍ സെക്രട്ടറി വിഷ്ണു ലാല്‍ പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍ , അനന്ദു, എന്നിവര്‍ പങ്കെടുത്തു ,