സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍. സ്വപ്‌നയുടെ പേരിലുള്ള ലോക്കറില്‍ നിന്ന് സ്വര്‍ണ്ണവും പണവും കണ്ടെടുത്തതിന് പിന്നാലെ നിര്‍ണായക വിവരങ്ങള്‍ പുറത്തു വരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന് പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ലഭിച്ച പണമാണ് തിരുവനന്തപുരത്തെ വിവിധ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്നതെന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുള്ളത്. ഈ ഇടപാടില്‍ നിന്ന് കോടികള്‍ ലഭിച്ചെന്നും മൊഴിയില്‍ പറയുന്നുണ്ട്.
സ്വപ്നയുടെ ബാങ്ക് അക്കൌണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടറിയറ്റിന് സമീപത്തുള്ള ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും എന്‍ഐഎ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുന്നത്.