ഭാരത വായുസേനയുടെ കുന്തമുനയാകുവാന്‍ ശേഷിയുള്ള റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിയിരിക്കുന്നു.ഇന്ത്യന്‍ സായുധ സേനയിലേക്കെത്തുന്ന ഏറ്റവും വൈഭവമുള്ള വിമാനങ്ങളില്‍ ഒന്നാണിത്. ഒപ്പം കോട്ടയംകാര്‍ക്ക് അഭിമാനിക്കാന്‍ ഒരു നിമിഷവും .ഈ വിമാനങ്ങള്‍ പറത്തുന്നതിനു നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ കോട്ടയത്തെ പ്രമുഖ അഭിഭാഷകനും മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടറുമായ ഏറ്റുമാനൂര്‍ സ്വദേശി അഡ്വ. ആര്‍ വിക്രമന്‍ നായരുടെ പുത്രന്‍ വിവേക് വിക്രം സ്ഥാനം പിടിച്ചിരിക്കുന്നതാണ് കോട്ടയം കാര്‍ക്ക് അഭിമാനകരമായ സംഗതി.
ഇത്തരം ധീരപുത്രന്‍മാരെ നാടിനു സമ്മനിച്ച കോട്ടയത്തുകാരും ഒപ്പം അഭിഭാഷകരും അഭിമാനിക്കുന്നു.