രാമനും ബുദ്ധനും ഇന്ത്യയെയും നേപ്പാളിനെയും ഒന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഭിന്നിപ്പിക്കുകയല്ലെന്നും ഇന്ത്യയിലെ നേപ്പാള്‍ അംബാസിഡര്‍ നീലാംബര്‍ ആചാര്യ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലയതല ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് നേപ്പാള്‍ അംബാസിഡറുടെ പ്രതികരണം.
ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ശ്രീബുദ്ധന്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പ്രസ്താവനകള്‍ ഏറെ വാദപ്രതിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ഈ സാഗചര്യത്തിലാണ് നീലാംബര്‍ ആചാര്യയുടെ പ്രതികരണം.