അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമിപൂജയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഭൂമിപൂജയില്‍ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി തീരുമാനിച്ചത്.
ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ സംഘാടകരോടും പ്രധാനമന്ത്രിയുടെ ഓഫിസിനോടും ആവശ്യപ്പെട്ടതായി ഉമ ഭാരതി ട്വീറ്റ് ചെയ്തു.
ഭൂമിപൂജ നടക്കുന്ന സമയത്ത് സരയു നദീതീരത്ത് നില്‍ക്കുമെന്നും ഭൂമിപൂജ കഴിഞ്ഞ് എല്ലാവരും പോയ ശേഷം രാംലല്ല സന്ദര്‍ശിക്കുമെന്നും ഉമ ഭാരതി പറഞ്ഞു.’ശിലാസ്ഥാപന ചടങ്ങിനു മുന്‍പായി അയോധ്യയിലേക്ക് പോകും.
എന്നാല്‍, ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കില്ല. ശിലാസ്ഥാപന ചടങ്ങി കഴിഞ്ഞ്, എല്ലാ അതിഥികളും പോയശേഷം രാംലല്ല സന്ദര്‍ശിക്കും,’ ഉമ ഭാരതി പറഞ്ഞു.ഭൂമിപൂജയില്‍ പ്രത്യേക അതിഥിയായെത്തുന്ന പ്രധാനമന്ത്രിയുടെ ആരോഗ്യത്തെ കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും ഉമ ഭാരതി കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റു ചില ബിജെപി നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ ഭാരതി ഭൂമിപൂജയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.