രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു.

 

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു. എണ്‍പത്തിയെട്ട് വോട്ടു നേടിയ അദ്ദേഹം യു.ഡി.എഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയെയാണ് തോല്‍പ്പിച്ചത്. കല്‍പകവാടിക്ക് 41 വോട്ട് ലഭിച്ചു. കേരള കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടുകള്‍ യു.ഡി എഫിന് കിട്ടിയില്ല. ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവര്‍ വോട്ടു ചെയ്തില്ല. സി.എഫ് തോമസ് അനാരോഗ്യം കാരണം സഭയില്‍ വന്നില്ല. ഒരു വോട്ട് അസാധുവായി.

130 എം എല്‍ എ മാരാണ് വോട്ടു ചെയ്തത്. ഒ രാജഗോപാല്‍ സഭയിലെത്തിയെങ്കിലും വോട്ടു ചെയ്തില്ല. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, ജോര്‍ജ് എം. തോമസ് എന്നിവരും ആരോഗ്യപരമായ കാരണങ്ങളാല്‍ സഭയില്‍ ഹാജരായില്ല.നിലവില്‍ ചവറ, കുട്ടനാട് സിറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാലും രണ്ട് പേര്‍ക്ക് കോടതി വിധി നിലവിലുള്ളതിനാലും 140 അംഗ സഭയില്‍ 136 അംഗങ്ങള്‍ക്കായിരുന്നു വോട്ടവകാശമുളളത്.