രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 871 മരണങ്ങളും , 53,601 പേര്‍ക്ക് രോഗവും .

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,68,676 ആയി. 24 മണിക്കൂറിനുള്ളില്‍ 871 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 45,257 ആയി വര്‍ധിച്ചു. രാജ്യത്തെ കോവിഡ് മരണനിരക്ക് രണ്ട് ശതമാനത്തിന് താഴെയായി. 1.99 ശതമാനമാണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.