രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. തീയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ക്ക് ആദ്യം അനുവാദം നല്‍കിയേക്കും. ജൂലായ് 1 മുതലായിരിക്കും അനുമതി. മാളുകളിലെ മള്‍ട്ടിസ്‌ക്രീനിംഗ് തീയേറ്ററുകള്‍ക്കായിരിക്കും രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കുക. സാമൂഹ്യ അകലും പാലിച്ചായിരിക്കും സ്‌ക്രീനിംഗ് നടത്തുക. കുടുംബാംഗങ്ങള്‍ക്ക് അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരിക്കാന്‍ അനുമതി നല്‍കുമെങ്കിലും മറ്റുള്ളവര്‍ക്ക് സീറ്റുകള്‍ ഇടവിട്ട് ഇരിക്കാനായിരിക്കും അനുമതിയെന്നാണ് വിവരം.