രാജീവ് ഗാന്ധി വധക്കേസ് ; പ്രതിക്ക് ജയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.

 

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് ജയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. വെല്ലൂര്‍ ജയിലില്‍ നിന്ന് നളിനിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ പത്മയാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തെന്നാണ് വിശദീകരണം.

വെല്ലൂര്‍ ജയിലില്‍ നിന്ന് പുഴല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ വെല്ലൂര്‍ ജയിലില്‍ നളിനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു