രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് നിയമനം. 1984 ഐ.എ.എസ് ബാച്ചുകാരനായ രാജീവ് കുമാര്‍ ത്സാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥനാണ്. ധനകാര്യ സെക്രട്ടറിയായിരിക്കെ പൊതുമേഖല ബാങ്കുകളുടെ ലയന തീരുമാനത്തിലടക്കം നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ മാസം 31ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും.