രാജമല പെട്ടിമുടി ദുരന്തത്തില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതല്‍ നടത്തിയ തെരച്ചിലില്‍ പെട്ടിമുടി പുഴയിലെ ഗ്രാവല്‍ ബാങ്ക് പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതോടെ മരണസംഖ്യ 55 ആയി .കണ്ണന്‍- സീതാലക്ഷ്മി ദമ്പതികളുടെ മകള്‍ നബിയ (12)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.കണ്ണന്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു.15 പേരെ ഇനിയും കണ്ടെത്താനുണ്ട്. കുട്ടികളാണ് കണ്ടെത്താനുള്ളവരില്‍ കൂടുതലും.

You must be logged in to post a comment Login