രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 63 ആയി.

 

രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഏഴുപേരെയാണ് ഇനി കണ്ടെത്താനുളളത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് പതിനാല് കിലോമീറ്റര്‍ അകലെ പുഴയോരത്ത് മരക്കൊമ്പില്‍ തങ്ങിനില്‍ക്കുന്ന നിലിയിലാണ് മൃതദേഹം കണ്ടെത്തിയത്.അതേസമയം, കണ്ടെത്താനുളളവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്. അവസാന ആളെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. പുഴയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്തെ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റിയുളള പരിശോധനയും നടക്കുന്നുണ്ട്.