രാജമലയില്‍ ഉരുള്‍പ്പൊട്ടിയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി. ഇനി 50 പേരെ കണ്ടെത്താനുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുനരാരംഭിച്ചത്. പ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത നിലനില്‍ക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.18 പേരാണ് ഇന്നലെ മരിച്ചത്. കണ്ണന്‍ദേവന്‍ കമ്പനിയുടെ മൂന്നാര്‍ പെട്ടിമുടി ഡിവിഷനിലെ നാലു മലയങ്ങളിലെ 30 തൊഴിലാളി കുടുംബങ്ങളാണ് ദുരന്തത്തില്‍ അകപ്പെട്ടത്. മണ്ണിനടിയില്‍ കുടുങ്ങിയ 12പേരെ പ്രദേശവാസികള്‍ അതിസാഹസികമായി രക്ഷപെടുത്തി.