രഹസ്യമായി മദ്യം ചോദിച്ചു കിട്ടിയത് കട്ടന്‍ചായ

രഹസ്യമായി മദ്യം ചോദിച്ച ചെറുപ്പക്കാര്‍ക്ക് കിട്ടിതാട്ടെ കട്ടന്‍ചായ.അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് ചെറുപ്പക്കാരാണ് കബളിപ്പിക്കപ്പെട്ടത്.മദ്യമെന്ന പേരില്‍ കട്ടന്‍ചായ വിറ്റത് ലിറ്ററിന് 900 രൂപയ്ക്ക്. ബാറില്‍ നിന്ന് മദ്യം വാങ്ങാനെത്തിയ ഇവര്‍. തിങ്കളാഴ്ച വൈകീട്ട് അഞ്ചാലുംമൂട് ബാറിന് സമീപമായിരുന്നു സംഭവം. മധ്യവയസ്‌കനായ ഒരാള്‍ കുപ്പിയുമായി ഇവരെ സമീപിക്കുകയായിരുന്നു. കൗണ്ടര്‍ അടയ്ക്കാന്‍ സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം പുറത്തു കൊണ്ടുവന്ന് നല്‍കുന്നതാണെന്ന് കരുതി വാങ്ങുയായിരുന്നു യുവാക്കള്‍.
ചോദിച്ച വില കൊടുത്ത് സാധനം വാങ്ങി. എന്നാല്‍ കുപ്പി തുറന്ന് നോക്കിയപ്പോഴാണ് കട്ടന്‍ചായയാണെന്ന് മനസിലായത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാക്കള്‍ക്ക് കുപ്പി നല്‍കിയത് ബാര്‍ ജീവനക്കാരനല്ലെന്ന് വ്യക്തമായി. സംഭവം അറിഞ്ഞ് എക്സൈസ് സംഘം സ്ഥലത്തെത്തി.

യുവാക്കളെ കബളിപ്പിച്ച വ്യക്തി കുപ്പി വില്‍പ്പന നടത്തി അല്‍പ്പ സമയത്തിന് ശേഷം ഓട്ടോയില്‍ കയറി പോയതായും തെളിഞ്ഞു. ദൃശ്യങ്ങളില്‍ നിന്ന് തട്ടിപ്പ് നടത്തിയവരെ തിരിച്ചറിഞ്ഞു. എന്നാല്‍ കബളിപ്പിക്കലായതിനാല്‍ എക്സൈസിന് കേസെടുക്കാന്‍ നിര്‍വാഹമില്ല.