രണ്ടാമതും കൊവിഡ് വരില്ലെന്ന് യുഎസ് പഠനം.

 

ഒരു പ്രാവശ്യം കൊവിഡ് ബാധിതനായ വ്യക്തിയ്ക്ക് രണ്ടാമതും രോഗം വരില്ലെന്ന് യുഎസ് പഠനം. കൊവിഡ്-19 രോഗമുക്തി നേടിയ മൂന്ന് പേര്‍ സിയാറ്റിനില്‍ നിന്നു പുറപ്പെട്ട മത്സ്യബന്ധന കപ്പലില്‍ രോഗം പടര്‍ന്നു പിടിയ്ക്കുന്നതിനിടെ സംരക്ഷിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടാണ് രണ്ടാമതും കൊവിഡ് പിടിപെടില്ലെന്ന് അമേരിക്കന്‍ പഠനം ചൂണ്ടിക്കാട്ടുന്നത്.

വീണ്ടും രോഗബാധ ഏല്‍ക്കാതിരിക്കാന്‍ ആന്റിബോഡികള്‍ സഹായകരമായിരിക്കുമെന്ന സ്ഥിരീകരണം ശരിവെയ്ക്കുന്നതാണ് പുതിയ പഠനം. ഇതിലൂടെ അവര്‍ കൊവിഡില്‍ നിന്നും രക്ഷനേടാനുള്ള പ്രതിരോധശേഷി ആര്‍ജ്ജിച്ചെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

സിയാറ്റിലിലെ ഫ്രെഡ് ഹച്ച് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെയും യുഡബ്ല്യുവിലെയും ഗവേഷകരാണ് പഠനത്തിന് പിന്നില്‍. മഹാമാരി തടയുന്നതില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വാക്സിനുകള്‍ ഉപയോഗിക്കുന്ന പ്രധാന തന്ത്രം അടുത്ത സ്ഥിരീകരണമായതിനാല്‍ ഈ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ആന്റിബോഡികള്‍ രോഗം തടയാന്‍ പര്യാപ്തമാണോ, രോഗലക്ഷണങ്ങള്‍ ചെറുതാണോ അല്ലെങ്കില്‍ ഒരു ഫലവുമില്ല എന്നുള്ള ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കുന്നു.