Connect with us

Hi, what are you looking for?

kerala

യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഘത്തെ നാട്ടുകാര്‍ പിടികൂടി

തിരുവനന്തപുരം: വെള്ളനാട് കൂവക്കുടിയില്‍ യുവാവിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ ആര്യനാട് പൊലീസിന്റെ കസ്റ്റഡിയില്‍. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. വെള്ളനാട് കൂവക്കുടി ലക്ഷം വീട് കോളനിയില്‍ അരുണി (25)നെയാണ് രണ്ടംഗ സംഘം അക്രമിച്ചത്.

ഇത് തടയാനെത്തിയ മാതാവ് ലക്ഷ്മിയമ്മ(55)യെയും സംഘം അക്രമിച്ചു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമണം നടന്നത്. കൂവക്കുടിയില്‍ ഫോണ്‍ ചെയ്ത് കൊണ്ട് നില്‍ക്കുകയായിരുന്ന അരുണിനെ രണ്ടംഗ സംഘം ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കത്തിയും കൊണ്ട് അക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ രക്ഷപെടുന്നതിനിടെ അക്രമികളില്‍ ഒരാള്‍ക്ക് നിലത്ത് വീണ് പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

25,000 രൂപ വാങ്ങിയാണ് അരുണിനെ ആക്രമിക്കാന്‍ വന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരുക്കേറ്റ അരുണിനെയും മാതാവിനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ അക്രമികളിലൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

 

 

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .