മൗത്ത് വാഷ് ഉപയോഗിച്ച് കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം.

 

മൗത്ത് വാഷ് ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് മൂലം കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രോഗബാധിതരുടെ വായിലെയും തൊണ്ടയിലെയും വൈറല്‍ കണങ്ങളുടെ അളവ് കുറയ്ക്കാനും മൗത്ത് വാഷുകള്‍ ഏറെ ഗുണം ചെയ്യുമെന്നും ‘ജേണല്‍ ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

എന്നാല്‍ മൗത്ത് വാഷിന് കോശങ്ങള്‍ വൈറസ് ഉത്പാദിപ്പിക്കുന്നത് തടയാനാകില്ല. പക്ഷേ ഉത്പാദിപ്പിക്കപ്പെട്ട വൈറസിനെ കുറച്ച് സമയത്തേക്ക് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയും..’ – ജര്‍മനിയിലെ റുര്‍-യൂണിവേഴ്സിറ്റി ബോച്ചത്തിലെ ഗവേഷകനായ ടോണി മീസ്റ്റര്‍ പറഞ്ഞു. പഠനത്തിനായി, വ്യത്യസ്തമായ എട്ട് തരം മൗത്ത് വാഷുകള്‍ ഗവേഷണ സംഘം ഉപയോഗിച്ചു.