കാഞ്ഞിരപ്പള്ളി മേഖലയില്‍ മഴ ശക്തമാകുന്നതിനാല്‍ സുരക്ഷ നടപടികള്‍ക്കായി ചില വാഹനങ്ങള്‍ അടിയന്തിര സാഹചര്യങ്ങളില്‍ വേണ്ടി വരും . അതുകൊണ്ട് ജെ സി ബി, കിറ്റാച്ചി, ടിപ്പര്‍ അടക്കം വാഹനങ്ങള്‍ വേണ്ടി വരും . ഇത്തരം വാഹനങ്ങള്‍ ഉള്ളവര്‍ ഏതു സാഹചര്യത്തിലും ആവശ്യമുള്ള വാഹനങ്ങള്‍ സ്ഥലത്തെത്തിക്കാന്‍ ഉടമകള്‍ തയ്യാറാകണമെന്നും കാഞ്ഞിരപ്പള്ളി മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍
ഷാനവാസ് കരീം അറിയിച്ചു , മഴ കനത്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും അധികൃതര്‍ മൂന്നു ദിവസത്തേക്ക് നിരോധിച്ചു .

You must be logged in to post a comment Login