മൊഴിയില്‍ വ്യക്തതയില്ല; എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.

 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. മുന്‍പ് ഇദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എന്‍ഐഎയും ഒരു തവണ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമോ എന്നതില്‍ വ്യക്തത വരുത്താനാണ് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നത്.