മൊറട്ടോറിയം ; സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് എം.രാമനുണ്ണി

കോവി ഡ് – 19 മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സഹകരണ വിചക്ഷണന്‍ ഡോക്ടര്‍ എം.രാമനുണ്ണി പറഞ്ഞു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത മുഴുവന്‍ പേരും തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുള്ളവരല്ല. മൊറട്ടോറിയത്തിന്റെ ആനുകൂല്യം ആവശ്യമുള്ളവരെ കണ്ടെത്താനായി വായ്പക്കാരെ തരംതിരിക്കണം.ഇത് പരിശോധിക്കാന്‍ അതാത് ബാങ്കുകള്‍ക്ക് അധികാരം നല്‍കുകയും ജോയിന്റ് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പെടുന്ന കമ്മറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.