Connect with us

Hi, what are you looking for?

kerala

മൂവാറ്റുപുഴയാറില്‍ ജല നിരപ്പുയരുന്നു

 

കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തിന്റെ മലയോര മേഖലകളും താഴ്ന്ന് പ്രദേശങ്ങളും ദുരിതത്തിന് നടുവില്‍.പല മേഖലകളും വെള്ളത്തിലായി.മൂവാറ്റുപുഴയാറില്‍ ജല നിരപ്പുയരുന്ന സാഹചര്യത്തില്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്് അധികൃതര്‍ അറിയിച്ചു.മംഗലപ്പുഴയില്‍ വെള്ളം ഉയരുന്നത് വാണിംഗ് ലെവലിലേക്ക് അടുക്കുന്നു.എറണാകുളം ജില്ലയിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു.ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാരും അടിയന്തരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശംനല്‍കി.
മൂവാറ്റുപുഴ താലൂക്കില്‍ വെള്ളൂര്‍ക്കൂന്ന് വില്ലേജിലെ ഏഴു കുടുംബങ്ങളെ കടാതി എന്‍എസ്എസ് കരയോഗം ഹാളിലേക്ക് മാറ്റി.പറവൂര്‍ താലൂക്കില്‍ കടുങ്ങല്ലൂര്‍ വില്ലേജില്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പുകളിലേക്ക് 49 കുടുംബങ്ങളെ മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എറണാകുളം പാതാളം റെഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും പരമാവധി ഉയര്‍ത്തി.ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്.നിരവധി വീടുകള്‍ വെള്ളത്തിലാണ്.കമ്പനിപ്പടി,ബസാര്‍,കണ്ണമാലി അടക്കമുളള മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.ക്യാംപുകള്‍ തുറന്നിട്ടുണ്ട്.ആലുവ ശിവരാത്രി മണപ്പുറം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ക്ഷേത്രത്തിന്റെ മേല്‍ക്കുരവരെ വെള്ളത്തിലായി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .