മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി.

 

വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലര്‍ച്ചെ ഒരു മണിയോടെ എളങ്കുന്നപുഴയിലാണ് അപകടം ഉണ്ടായത്. പുക്കാട് സ്വദേശി സിദ്ധാര്‍ത്ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്.
രണ്ട് വഞ്ചികളിലായി നാലുപേരാണ് മീന്‍പിടിക്കാന്‍ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.