മൂന്നാം വട്ടവും ഇരട്ട റാങ്കുമായി തമ്പലക്കാട് വേദവ്യാസ വിദ്യാലയം തിളക്കത്തില്‍.ഈ വര്‍ഷവും എംജി യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി പരീക്ഷയില്‍ രണ്ട് റാങ്ക് നേടിക്കൊണ്ട് വേദവ്യാസ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നാടിന് അഭിമാനമായത്.
ബികോം ഒന്നാം റാങ്ക് നേടിക്കൊണ്ട് മഹിമ മോഹനും, ബി എ പൊളിറ്റിക്‌സ് മൂന്നാം റാങ്ക് നേടിക്കൊണ്ട് ലക്ഷ്മി ബാലഗോപാലുമാണ് വിദ്യാലയത്തിനും,നാടിനും അഭിമാനമൊരിക്കിയത്.വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ഥികളായിരുന്നു മഹിമ മോഹനും ലക്ഷ്മി ബാലഗോപാലും.കഴിഞ്ഞ വര്‍ഷം ഇതേ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷോണിത കെ .എസ് , നൂറുദ്ദീന്‍ ജബ്ബാറും ഡിഗ്രി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയിരുന്നു. മുമ്പ് മഹിമ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ റീജണല്‍ തലത്തില്‍ ഏഴാം റാങ്കും, സംഗീത മൂന്നാം റാങ്ക് വാങ്ങി സ്‌കൂളിന് റാങ്ക് നേട്ടം ഉണ്ടാക്കിയിരുന്നു. തുടര്‍ച്ചയായി സര്‍വകലാശാലാ തലത്തില്‍ റാങ്കുകള്‍ നേടുന്ന വിദ്യാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ട് വേദവ്യാസയും ചരിത്രത്തിലെ ഭാഗമാവുകയാണ്.