മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 132.6 അടി ആയതോടെയാണ് അണക്കെട്ട് തുറക്കുന്നതിന് മുന്‍പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കും. പിന്നാലെ ഷട്ടറുകള്‍ ഉയര്‍ത്തും. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയമായ പരമാവധി സംഭരണ അളവ്. നാലടിയാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത്. വൃഷ്ടി പ്രദേശത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും കാരണം ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

You must be logged in to post a comment Login