Connect with us

Hi, what are you looking for?

india

മുന്‍ ഇന്ത്യന്‍ ഓപ്പണറും , മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു..

 

മുന്‍ ഇന്ത്യന്‍ ഓപ്പണറും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ (73)കൊവിഡ് ബാധിച്ച് മരിച്ചു.. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചേതന്‍ ചൗഹാന്‍. കഴിഞ്ഞ മാസം 12ന് ലക്നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചിപ്പ ചൗഹാന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് ഹരിയാനയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്ന് വൈകിട്ടോടെ നില കൂടുതല്‍ വഷളാവുകളും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി, നേരത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കമലറാണി വരുണും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
പന്ത്രണ്ട് വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ നാല്‍പത് ടെസ്റ്റുകള്‍ കളിച്ച താരമാണ് ചേതന്‍ ചൗഹാന്‍.ഡല്‍ഹിക്കും, മഹാരാഷ്ട്രക്കും വേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റിലും ചൗഹാന്‍ സാന്നിധ്യമറിയിച്ചു. ഉത്തര്‍പ്രദേശിലെ അംരോഹ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചൗഹാന്‍ നാഷണല്‍ ഫാഷന്‍ ടെക്നോളജി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ഇന്നലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കിഡ്നി ഉള്‍പ്പടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. കഴിഞ്ഞമാസം 12 നാണ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .