കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മുണ്ടക്കയത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും 21-8-2020 വെള്ളിയാഴ്ച മുതല്‍ 25-8-2020 ചൊവ്വാഴ്ച വരെ അടച്ചിടുമെന്ന് കേരള വ്യാപാര വ്യാവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് അറിയിച്ചു.
മുണ്ടക്കയം പഞ്ചായത്തില്‍ വണ്ടന്‍പതാലില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോരുത്തോട്-മുണ്ടക്കയം റോഡില്‍ വണ്ടന്‍പതാലില്‍ കൂടിയുള്ള വാഹന യാത്രക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു വഴിയുള്ള ചെറിയ വാഹനങ്ങളുടെ യാത്ര (കാര്‍,ഓട്ടോ, ബൈക്ക്) പോലീസ് വിലക്കിയിട്ടുണ്ട്. കുഴിമാവില്‍ നിന്നും വരുന്ന വാഹനങ്ങള്‍ 40 ഏക്കര്‍ 504 വഴിയും, കോരുത്തോട് നിന്നും വരുന്ന വാഹനങ്ങള്‍ 116, കോസടി, പശ്ചിമ വഴിയും, മടുക്ക, പനക്കച്ചിറ ഇവിടെ നിന്നുള്ള വാഹനങ്ങള്‍ -ഇടിവെട്ടും പാറ -പശ്ചിമ വഴിയും മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ടതാണ്.എന്നാല്‍ ബസ് യാത്രക്ക് നിയന്ത്രണം ബാധകമല്ല.