മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളി ജേക്കബ് ജോര്‍ജ് (സാബു) കുടുംബത്തിന് സഹായ ധനം നല്‍കി.സാമൂഹ്യ വിരുദ്ധന്റെ കല്ലേറില്‍ കൊല്ലപ്പെട്ട യൂണിയന്‍ സി ഐ ടി യൂ കണ്‍വീനര്‍ കൂടിയായിരുന്ന കുടുംബത്തെ സഹായിക്കാന്‍ യൂണിയന്‍ നേതൃത്തതില്‍ കുടുംബ സഹായ സമിതി രൂപികരിച്ചു.ഇതിന്റെ നേതൃത്വത്തില്‍ സംഭരിച്ച 8 ലക്ഷം രൂപ സാബുവിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്
സി ഐ ടി യൂ വൈസ് പ്രസിഡന്റ് കെ ജെ തോമസ് കൈമാറി.സഹപ്രവര്‍ത്തകര്‍, വ്യാപാര സുഹൃത്തുക്കള്‍, സി ഐ ടി യൂ യൂണിയന്‍, പ്രവാസി സുഹൃത്തുക്കള്‍ മറ്റു മനുഷ്യ സ്‌നേഹികള്‍, എന്നിവരില്‍ നിന്നുമായി ലഭിച്ച തുകയാണിത്.മുണ്ടക്കയം നായനാര്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കെ.രാജേഷ് വി പി ഇസ്മായില്‍, സലിം,ആര്‍ സി നായര്‍, എസ് സാബു,പി എസ് സുരേന്ദ്രന്‍,സി വി അനില്‍ കുമാര്‍, ടി കെ ശിവന്‍,ഷാജി തുണ്ടത്തില്‍, പി കെ പ്രദീപ്, ജോഷിമംഗലം, എം ജി രാജു എന്നിവര്‍ പ്രസംഗിച്ചു