Friday, May 24, 2024
Local NewsNews

മുണ്ടക്കയം ബൈപാസില്‍ വാഹനാപകടം: നാല് പേര്‍ക്ക് പരിക്ക്

മുണ്ടക്കയം : മുണ്ടക്കയം ബൈപാസില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 10.45 ഓടെ മുണ്ടക്കയം ബൈപാസ് ജംഗഷനിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും മുണ്ടക്കയത്തേക്ക് വരുകയായിരുന്ന കാര്‍, ഒരു ഓട്ടോയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ് വാനില്‍ ഇടിക്കുകയും, പിക്കപ്പ് വാന്‍ ഓട്ടോയെ ഇടിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കാര്‍ റോഡില്‍ തന്നെ വട്ടം മറിഞ്ഞ് കറങ്ങിയാണ് നിന്നത്. മൂന്ന് വാഹങ്ങളില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.