കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി .ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ മാറ്റം വരും . തിരുവനന്തപുരത്ത് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.