മുക്കൂട്ടുതറ കെ ഒ റ്റി റോഡ് ജനവാസമേഖലയില്‍ വ്യാപകമായ കാട്ടുപന്നി ശല്യം .
നിരവധി ചെറുകിട കര്‍ഷകരുടെ കൃഷികള്‍ നശിപ്പിച്ചു.കിളിരൂര്‍പറമ്പില്‍ സാം കൈരളി,പെരുവംകുന്നേല്‍ ജോസ് , ചെറുകരയാലുങ്കല്‍ പാപ്പച്ചന്‍ എന്നിവരുടെ കൃഷിയിടത്തിലെ1500 ഓളം മൂട് കപ്പയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത് . ഇന്നലെ രാത്രിയും ഇന്ന് വെളുപ്പിനെയുമാണ് കാട്ടുപന്നികള്‍ കൂട്ടമായി കൃഷിയിടത്തില്‍ ഇറങ്ങി കപ്പ നശിപ്പിച്ചത്.കാട്ടുപന്നിയുടെ ശല്യം തടയാന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.കൃഷിയില്‍ നാശന നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
