ചികിത്സ തേടിയെത്തിയ തുലാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുക്കൂട്ടുതറ അസ്സീസി ആശുപത്രി എരുമേലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണമായും അണുവിമുക്തമാക്കിയതായി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ പറഞ്ഞു .
ആശുപത്രി അണുവിമുക്തമാക്കുന്ന ആവശ്യമായ മരുന്നുകള്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തയ്യാറാക്കി എല്ലാ മുറികള്‍, വാര്‍ഡുകള്‍,ഓഫീസ്, ക്വാഷ്വാലിറ്റി, ഐസിയു അടക്കമുള്ള മേഖലകളാണ് അണുവിമുക്തമാക്കിയത് .
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി എരുമേലി ഗ്രാമപഞ്ചായത്ത് എടുത്ത ഈ നടപടി അങ്ങേയറ്റം മാതൃകാപരമാണെന്നും അസീസി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ അഗ്‌നാല്‍ ഡൊമനിക് പറഞ്ഞു. ഇതിനിടെ മുക്കൂട്ടുതറയില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേരെ കൂടി ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.