മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം ക്വാറ്‌ന്റെയിനില്‍ ആയിരുന്ന 18 പേരുടെയും പരിശോധന ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞു എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചതുകൊണ്ടാണ് രോഗവ്യാപനം തടയാന്‍ കഴിഞ്ഞത് എന്ന് ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുമന്‍ ജി അറിയിച്ചു.
ക്യാഷാലിറ്റിയില്‍ എത്തിച്ച കോവിഡ് ബാധിതനായ രോഗിയെ പൂര്‍ണ്ണ മനസോടെ ശുശ്രുഷിച്ച ഡോക്ടറെയും , നേഴ്‌സുമാരേയും ആശുപത്രി അധികൃതര്‍ അഭിനന്ദിച്ചു.ഈ പ്രതിസന്ധിഘട്ടത്തില്‍ കൂടെ നിന്ന എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് റ്റി എസ് കൃഷ്ണകുമാര്‍,സെക്രട്ടറി എം.എന്‍ വിജയന്‍, ആരോഗ്യ പ്രവര്‍ത്തകര്‍,നല്ലവരായ നാട്ടുകാര്‍ക്കും ആശുപത്രി ഡയറക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചിയില്‍ നന്ദി അറിയിച്ചു, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് കോവിഡ് നിര്‍ണയിക്കാനുള്ള പരിശോധന ഞായറാഴ്ചയോടെ ആരംഭിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.