കനത്തമഴയ്ക്കിടയില്‍ മുംബൈയില്‍ ദുരിതം വിതച്ച് ശക്തമായ കാറ്റും. മുംബൈയിലെ കൊളാബയില്‍ മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു.60.70 കിലോമീറററില്‍ വീശിയ കാറ്റ് അഞ്ചുമണിയോടെ 107 കിലോമീറ്റര്‍ വേഗത കൈവരിക്കുകയായിരുന്നു. അടുത്തിടെ മുംബൈ അഭിമുഖീകരിച്ച നസര്‍ഗ ചുഴലിക്കാറ്റിനേക്കാള്‍ തീവ്രതയോടെയാണ് കാറ്റുവീശിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക ബോര്‍ഡ് തകര്‍ന്നു തൂങ്ങി.