മലയാളത്തിന്റൈ പ്രമുഖ സിനിമ നടി മിയ ജോര്‍ജ് ഇന്ന് വിവാഹിതയാകും .ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചാണ് വിവാഹം. വൈകിട്ട് റിസപ്ഷനും ഉണ്ടാവും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം. അടുത്ത ബന്ധുക്കളെയും കുടുംബസുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ.എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‌വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസം മനസമ്മതവും നടന്നിരുന്നു. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‌വിനെ കണ്ടെത്തിയത്. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ നിന്നുള്ള മിയയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. സാരിയായിരുന്നു ചടങ്ങിന് മിയ തെരഞ്ഞെടുത്തിരുന്നത്.