മാസ്‌ക് ധരിക്കാതെ പോലീസിന്റെ പിടിയിലായാല്‍ 2000 രൂപ പിഴ.

 

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിടിവീഴും. രണ്ടാംതവണയും മാസ്‌ക് ധരിക്കാതെ പോലീസിന്റെ പിടിയിലായാല്‍ 2000 രൂപയാണ് പിഴ. കഴിഞ്ഞ ദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെടെ ദിനംപ്രതി കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.