മാനവവിഭവശേഷി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തു രാഷ്ട്രപതി.

 

മാനവവിഭവശേഷി വികസന മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനവും പുറത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രാലയം (മിനിസിട്രി ഓഫ് എജുക്കേഷന്‍, ശിക്ഷാ മന്ത്രാലയ) എന്നാണ് പുതിയ പേര്.

മന്ത്രാലയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയെന്നറിയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 1985 ല്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വിദ്യാഭ്യാസ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്ന പുനര്‍നാമകരണം ചെയ്യപ്പെട്ടത്.പി.വി.നരസിംഹ റാവു ആയിരുന്നു ആദ്യ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി. 1986 ല്‍ അവതരിപ്പിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയത്തില്‍ 1992 ലാണ് അവസാനമായി ഭേദഗതികള്‍ നടപ്പാക്കപ്പെട്ടത്.