മഴ ശക്തമായി ; കൊക്കയാറില്‍ മണ്ണിടിച്ചില്‍.

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ മുണ്ടക്കയം കൊക്കയാര്‍ മണ്ണിടിച്ചില്‍ വ്യാപകമായി ആയി. കഴിഞ്ഞവര്‍ഷം മണ്ണിടിച്ചില്‍ ഉണ്ടായ അതേ മേഖലയിലാണ് ഇന്നും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

കൊക്കയാര്‍ വെമ്പായം ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുണ്ടക്കയം പുല്ലുകയറില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതേ തുടര്‍ന്ന് ആറ്റിലൂടെ വന്‍തോതില്‍ മണ്ണും പാറക്കല്ലുകളും ഒഴുകിവരുന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ മണ്ണിടിച്ചില്‍ ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു .