കനത്ത മഴയില്‍ കുതിര്‍ന്ന് മലയാര മേഖലയില്‍ ജനജീവിതം സ്തംഭിച്ചു . മഴയില്‍ മുണ്ടക്കയം ഇളങ്കാട് , പൂഞ്ഞാര്‍ അടക്കം ഉരുള്‍പൊട്ടി കനത്ത നാശം വിതച്ചേപ്പോള്‍ ചില പ്രദേശങ്ങളിലെ യാത്ര മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുകയാരുന്നു . എരുമേലി പഞ്ചായത്തിലെ ഒരുങ്കല്‍ പാലം, മൂക്കന്‍പ്പെട്ടി , എയ്ബല്‍ വാലി , കുറുമ്പന്‍ മൂഴി , പഴയിടം , മുണ്ടക്കയം എന്നിവങ്ങെളിലെ പാലങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത് .
രാവിലെ 10 മണിയോടെ മഴ ശക്തി പ്രാപിക്കുന്നതിനിടെക്കാണ് പാലങ്ങളില്ലെല്ലാം പടിപടിയായി വെള്ളം കയറിയത്.എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രമുറ്റവും, പാലവും വെള്ളത്തില്‍ മുങ്ങി. മഴ വീണ്ടും ശക്തിപ്രാപിക്കുന്നതിനാല്‍ മേഖലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത് . ആറിന്റേയും , തോടിന്റേയും ഇരു കരകളും കവിഞ്ഞാണ് ഇപ്പോള്‍ വെള്ളെ മൊഴുകുന്നത് . എരുമേലിയില്‍ സുരക്ഷക്കായി പോലീസും രംഗത്തെത്തിയിട്ടുണ്ട് .
പഴയിടം പാലം
പമ്പാനദി
എയ്ഞ്ചല്‍വാലി കോസ്‌വേ
മൂക്കന്‍പ്പെട്ടി പാലം
എരുമേലി വലിയ തോട്
പെരുന്തേനരുവി
മുണ്ടക്കയം പാലം